ഗുവാഹാട്ടി: അസമിൽ പ്രളയം. മഴക്കെടുതിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അഞ്ച് ജില്ലകളിലായി 24,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ട്.
ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. തെക്ക് അസമിലെ കചർ ജില്ലയിൽ മാത്രം 21,493 പേർ പ്രളയക്കെടുതിയിൽ അകപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത്.
പ്രളയത്തെ തുടര്‍ന്ന് ട്രെയിനില്‍ കുടുങ്ങിയ 1500 യാത്രക്കാരെ വ്യോമസേന എയര്‍ ലിഫ്റ്റ് ചെയ്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദിമ ഹസ്സോ ജില്ലയിലെ മലയോര മേഖലയായ ദിച്ചോരയിലാണ് സില്‍ച്ചാര്‍-ഗുവാഹത്തി എക്സ്പ്രസ് കുടുങ്ങിയത്. ശനിയാഴ്ച രാത്രിയോടെ, കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ മുന്നോട്ടുപോകാന്‍ സാധിക്കാതെ നിര്‍ത്തിയിടുകയായിരുന്നു. ന്യൂ ഹഫ്ലോങ് റെയില്‍വെ സ്റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
വെള്ളപ്പാച്ചിലിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് റെയില്‍വെ പാലം മറികടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായത് കൊണ്ട് അധികൃതര്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.