അമൃത്സർ: പഞ്ചാബിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെയാണ് ആശുപത്രിയിലെ തീയണച്ചത്.
ആശുപത്രിയിലെ ഒപിഡിയിൽ സ്ഥാപിച്ച രണ്ട് ഇലക്ട്രിക്ക് ട്രാൻസ്ഫോമേഴ്സ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
നെഫ്രോളജിയിലെ ആറ് വാർഡുകൾ, മൂന്ന് സർജിക്കൽ വാർഡുകൾ എന്നിവയിലാണ് തീ പടർന്നത്. ഇവിടെയുണ്ടായിരുന്ന രോഗികളെ ഉടൻ തന്നെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.