തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. സ്പിരിറ്റ് വില വലിയ തോതിൽ കൂടിയതിനാൽ ഉത്പാദന ചിലവ് ഏറിയിരിക്കുകയാണ്. ജവാൻ റം മദ്യത്തിന്റെ ഉത്പാദനത്തെ സ്പിരിറ്റ് ക്ഷാമം ബാധിച്ചിട്ടുണ്ട്. മദ്യവില വർധിപ്പിക്കുന്ന വിഷയത്തിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
വിലക്കയറ്റവും ക്ഷാമവും മൂലം സ്പിരിറ്റിന്റെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് ജവാൻ റം മദ്യത്തിന്റെ ഉത്പാദനം കുറഞ്ഞുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് പല മദ്യശാലകളിലും വിവിധ കമ്പനികളുടെ മദ്യം ലഭിക്കുന്നില്ലെന്നും പരാതി ഉണ്ട്.