തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി . തെക്ക്, മദ്ധ്യ കേരളത്തിലാണ് കനത്ത മഴ പെയ്യുകയെന്നാണ് വിവരം. ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ടാണ്.
ഇവിടെ അതിതീവ്ര മഴയുണ്ടാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തീവ്ര മഴയാകും ഈ ജില്ലകളിലുണ്ടാകുക.മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ചെയ്തിട്ടുണ്ട്.