തിരുവനന്തപുരം: കെഎസ് ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്ക് എടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല.
ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.