ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ചരിത്രംകുറിച്ച് ഇന്ത്യ ഫൈനലിൽ. ഡെന്മാർക്കിനെ 3-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി കലാശപ്പോരിനു യോഗ്യത നേടിയത്. എച്ച്.എസ്. പ്രണോയിയാണ് ഇന്ത്യയുടെ ചരിത്രവിജയമുറപ്പിച്ചത്.
ഡെന്മാര്ക്കിനെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. നിർണായകമായ അവസാന മത്സരത്തിൽ പ്രണോയ് റാസ്മുസ് ജെംകെയെ പരാജയപ്പെടുത്തി. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ചായിരുന്നു പ്രണോയിയുടെ വിജയം. സകോർ: 13-21, 21-9, 21-12.
ആദ്യ മത്സരത്തില്‍ ലക്ഷ്യ സെന്‍, വിക്റ്റര്‍ അക്സല്‍സെനിനോട് തോറ്റു (13-21, 13-21).
എന്നാല്‍ ഡബിള്‍സില്‍ ചിരാഗ്- റാങ്കിറെഡ്ഡി എന്നിവര്‍ ജയിച്ചതോടെ മത്സരം 1-1 ആയി. അടുത്ത സിംഗിള്‍സ് കിഡാംബി ശ്രീകാന്ത് സ്വന്തമാക്കി. ആന്‍ഡേഴ്സ് അന്റോണ്‍സനെ 21-18, 12-21, 21-15നാണ് തോല്‍പ്പിച്ചത്. എന്നാല്‍ രണ്ടാം ഡബിള്‍സില്‍ കപില- അര്ജുന് സഖ്യം തോറ്റു. നിര്‍ണായകമായ അഞ്ചാം സെറ്റ് പ്രണോയ് ജയിച്ചതോടെ ഇന്ത്യ ഫൈനലില്‍.
2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. യൂബര്‍ കപ്പില്‍ പി വി സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ചരിത്രനേട്ടം.