പാറശ്ശാല: 15കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലയിൽ മലയിൽകട കോഴിപ്ര വാരിയംകുഴിയിൽ എം. മിഥുനെയാണ് (അച്ചു-25) തിരുവനന്തപുരം മെഡിക്കൽ കോളജ് പരിസരത്ത് ഒളിവിൽ താമസിച്ചിരുന്നിടത്തുനിന്ന് പിടികൂടിയത്. ശിശുക്ഷേമസമിതിയിൽ ലഭിച്ച പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. സംഭവം പുറത്തായതോടെ ഒളിവിൽപോയ പ്രതിയെ മൊബൈൽ ടൗവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.