ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ആണ് നേർക്കുനേർ.മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. 12 മത്സരങ്ങളിൽ 7 ജയം സഹിതം 14 പോയിൻ്റുള്ള ബാംഗ്ലൂർ നാലാമതും ഇത്ര തന്നെ മത്സരങ്ങളിൽ 5 ജയം സഹിതം 10 പോയിൻ്റുള്ള പഞ്ചാബ് എട്ടാം സ്ഥാനത്തുമാണ്. ഇരു ടീമുകളും തമ്മിൽ നടന്ന ആദ്യ പാദ മത്സരത്തിൽ പഞ്ചാബ് അഞ്ച് വിക്കറ്റിനു വിജയിച്ചിരുന്നു.
സൺറൈസേഴ്സ് ഹൈദരാബാദിനെ 67 റൺസിനു തകർത്താണ് ബാംഗ്ലൂർ എത്തുന്നത്. വിരാട് കോലിയുടെ മോശം ഫോമാണ് ബാംഗ്ലൂരിൻ്റെ ഏറ്റവും വലിയ പ്രതിസന്ധി. അവസാന ചില മത്സരങ്ങളിൽ ഫാഫ് ഡുപ്ലെസി, രജത് പാടിദാർ എന്നിവർ ഫോമിലെത്തിയത് ആശ്വാസമായിരുന്നു. ഗ്ലെൻ മാക്സ്വൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, ഷഹബാസ് അഹ്മദ് എന്നിവരൊക്കെ മികച്ച രീതിയിൽ തന്നെ കളിക്കുന്നു. ബൗളിംഗ് നിരയിൽ വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ് എന്നിവർ മികച്ച രീതിയിൽ ആണ് ഫോം ചെയ്തത് .കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിൻ്റെ പരാജയം അവർ ഏറ്റുവാങ്ങിയിരുന്നു.