അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻറെ നിര്യാണത്തോട് അനുബന്ധിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസം ദുഖാചരണവും പ്രഖ്യാപിച്ചു.
എല്ലാ മന്ത്രാലയങ്ങളും വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങൾക്ക് അടക്കം അവധി ബാധകമാവുമെന്ന് വാർത്താ ഏജൻസിയായ വാം അറിയിപ്പിൽ വ്യക്തമാക്കി. ഇന്നുമുതൽ 40 ദിവസത്തേക്ക് രാജ്യത്തിൻറെ പതാക പാതി താഴ്ത്തി ദുഖം ആചരിക്കും.