കുന്നിക്കോട്: മദ്യപിച്ച് നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം മാലൂർ കോളജ് തീർഥത്തിൽ രഞ്ജിത്താണ് അറസ്റ്റിലായത്. പട്ടാഴി സ്വദേശിയായ അനിൽകുമാറിനെ രഞ്ജിത്ത് ദേഹോപദ്രവം ചെയ്യുന്നെന്ന പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെ അസഭ്യം പറയുകയും എസ്.ഐയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കുന്നിക്കോട് എസ്.ഐ സലാവുദീെൻറ പരാതിയിലാണ് അറസ്റ്റ്. കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ മുബാറക്കിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.