കുവൈത്ത് സിറ്റി: മേയ് 16ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം കുവൈത്തിൽ ഭാഗികമായി ദൃശ്യമാകും. നവംബറിൽ മറ്റൊരു ചന്ദ്രഗ്രഹണം ഉണ്ടാകുമെങ്കിലും ഇത് കുവൈത്തിൽ ദൃശ്യമാകില്ല.അതേസമയം, ഒക്ടോബറിൽ ഉണ്ടാകുന്ന സൂര്യഗ്രഹണം കുവൈത്തിലും ഭാഗികമായി ദൃശ്യമാകും. അൽ ഉജൈരി സയന്റിഫിക് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. സൂര്യപ്രകാശത്തിൽനിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുക.