കണ്ണൂർ: ഗവ. എൻജിനീയറിംഗ് കോളേജിലെ ഓഡിറ്റോറിയത്തിലെത്തിയ വീട്ടമ്മമാർ ഒരൊറ്റ സ്വരത്തിൽ പറഞ്ഞു.ഗ്യാസ് വിലയിൽ പൊറുതി മുട്ടിയ തങ്ങൾക്ക് ഇനി അഗ്നിമിത്ര അടുപ്പ് മതി.പാചകവാതകത്തിന്റെ തീവിലയിൽ നട്ടം തിരിയുമ്പോൾ ഗ്യാസിനെ വെല്ലാൻ പുതുതലമുറയിലെ വിറക് അടുപ്പുകളുമായി കോളേജിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ സിസ്റ്റംസ് എനർജി ആന്റ് എൻവയൺമെന്റ് വിഭാഗത്തിന്റെ കീഴിലെ റെക്സ് എർജി സ്റ്റാർട്ടപ്പ് ഒരുക്കിയ പ്രദർശനം കാണാൻ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വൻജനാവലിയാണ് ഇന്നലെ എത്തിയത്.
നൂറോളം പേർ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. വീട്ടമ്മമാർക്ക് പുറമെ ഹോട്ടൽ, ബേക്കറി ഉടമകളും പ്രദർശനം കാണാനെത്തിയിരുന്നു.കണ്ണൂർ എൻജിനീയറിംഗ് കോളേജ് അസി.പ്രൊഫസർ എ.സകേഷ്, റീസർച്ച് സ്കോളർ സച്ചിൻ പയ്യനാട്, അമൻ അഗർവാൾ, അസി.പ്രൊഫ ധനുഷ്ചട്ട എന്നിവർ ഉൾപ്പെടുന്ന ടീമാണ് ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
വീടുകളിൽ ഉപയോഗിക്കുന്ന അടുപ്പിന് വില 8500, വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 13000, ഒന്നര കിലോ വിറക് – ഒരു മണിക്കൂർ, വാണിജ്യാവശ്യം മൂന്നു കിലോ വിറക്- ഒരു മണിക്കൂർ.