ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന കളക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ചെന്നൈയിലെ പ്രശസ്തമായ ആമ്പൂർ ബിരിയാണി മേളയിലാണ് കളക്ടർ അമർ ഖുശ്വാഹയുടെ ഉത്തരവിനെതിരെ വിവാദമുണ്ടായിരിക്കുന്നത്. ഇതേതുടർന്ന് ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റിവച്ചു.മെയ് 13 മുതൽ മെയ് 15 വരെ മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു മേള നടത്താൻ തീരുമാനിച്ചിരുന്നത്.
തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച നീളുന്ന ഈ ആമ്പൂർ ബിരിയാണി മേള സംഘടിപ്പിക്കുന്നത്. മേളയിൽ പോർക്ക് ബിരിയാണി വിളമ്പുന്നതിന ഒരുവിഭാഗം ആളുകളും ബീഫ് ബിരിയാണി വിളമ്പുന്നതിനെ മറ്റൊരു വിഭാഗവും പരസ്യമായി എതിർത്തു . ഈ എതിർപ്പിനെ തുടർന്ന് മേളയിൽ നിന്ന് ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കുമെന്നും കളക്ടർ പറഞ്ഞു.
മേളയിൽ മുപ്പതിലധികം സ്റ്റാളുകളിലായി 20 ലധികം ഇനം ബിരിയാണികൾ ഉണ്ടായിരിക്കുമെന്ന് കളക്ടർ നേരത്തെ പറഞ്ഞിരുന്നു, എന്നാൽ നഗരത്തിൽ ധാരാളം ഹിന്ദുക്കൾ താമസിക്കുന്നതിനാൽ ജനങ്ങളുടെ വികാരം മാനിച്ച് ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കുകയാണെന്ന് കളക്ടർ പറഞ്ഞു.
കളക്ടറുടെ ഉത്തരവിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്. മേള നടക്കുന്നതിന് എതിർവശം സൗജന്യമായി ബീഫ് ബിരിയാണി വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കനത്ത മഴയുടെ പ്രവചിക്കപ്പെടുന്നതിനാലാണ് ആമ്പൂർ ബിരിയാണി മേള മാറ്റിയതെന്നാണ് പറയുന്നത്. മേളയുടെ പുതിയ തിയതിയും സമയവും പിന്നീട് തീരുമാനിക്കുമെന്ന് കളക്ടർ അറിയിച്ചു.