ജിദ്ദ: റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ നിർമിക്കുന്നത്.
പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. റിയാദിൽ നടക്കുന്ന ഏവിയേഷൻ ഫോറത്തിലാണ് ഗാക പ്രസിഡൻറ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിൻറെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.ദ്ദ: റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ നിർമിക്കുന്നത്.
പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. റിയാദിൽ നടക്കുന്ന ഏവിയേഷൻ ഫോറത്തിലാണ് ഗാക പ്രസിഡൻറ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിൻറെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.