ഗ്രീസ്: ലിംഗ-ലൈംഗീക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അവരുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുന്ന കൺവേർഷൻ തെറാപ്പികൾക്ക് നിരോധനം ഏർപ്പെടുത്തി ഗ്രീസ് സർക്കാർ. വിഭാഗത്തിലെ പ്രായപൂർത്തിയാകാത്തവരിലാണ് കൺവേർഷൻ ചികിത്സ നിരോധിച്ചത്.
2025 വരെ നീണ്ടുനിൽക്കുന്ന നിയമ പരിഷ്കാരങ്ങളാണ് ലിംഗസമത്വം കൈവരിക്കുന്നതിനുവേണ്ടി ഇവിടുത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഗ്രീസ് പാർലമെന്റ് അംഗീകരിച്ച ബിൽ പ്രകാരം തെറാപ്പികൾ നടത്താൻ വ്യക്തിയുടെ പൂർണ്ണ സമ്മതം വേണം. നിയമം ലംഘിച്ചാൽ ഡോക്ടർ നിയമനടപടി നേരിടും.
‘ലൈംഗികതയും ലിംഗ സ്വത്വത്തെയും മാറ്റുന്നതാണ് കൺവേർഷൻ ചികിത്സകൾ. അശാസാത്രീയമായ ഇത്തരം ചികിത്സകൾക്ക് ദോഷവശം മാത്രമേയുളളു’ -ഗ്രീസ് ആരോഗ്യമന്ത്രി താനോസ് പ്ലവ്രിസ് പാർലമെന്റിൽ പറഞ്ഞു.
മുമ്പ് കാനഡ, ന്യൂസിലൻഡ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കൺവേർഷൻ തെറാപ്പികൾ കുറ്റകരമാക്കിയിട്ടുണ്ട്.