കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണെന്നും ഉപതെരഞ്ഞെടുപ്പിന് ദേശീയ മാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലാരിവട്ടത്ത് വച്ച് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃക്കാക്കര എല്‍ഡിഎഫിന് ലഭിച്ച മികച്ച അവസരമാണെന്ന് യുഡിഎഫിന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറയുന്നു. അതിന്റെ ആവലാതി യുഡിഎഫിന് നന്നായുണ്ട്. ബിജെപിക്ക് ഒരേയൊരു ബദല്‍ ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരാജയമാണ്. പ്രതിപക്ഷം വികസന വിരോധികളാണെന്നും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.