മെഗാസ്റ്റാര്‍ മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എല്ലാം വൻ സ്വീകര്യതയാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് സ്വന്തം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്.5 മില്യൺ ഫോളോവെഴ്സ് മമ്മൂട്ടിക്ക് ഫേസ്ബുക്കിലുള്ളത് .ഫേസ്ബുക്കിൽ മമ്മൂട്ടി തിരിച്ച് ഫോളോ ചെയ്യുന്നത് 6 ഫേസ്ബുക് പേജുകളാണ്.ഒന്ന് മകനും നടനുമായ ദുൽഖർ സൽമാന്റെയാണ്. പ്ലേഹൗസ് റീലിസ്,മമ്മൂട്ടിക്കമ്പനി,മൈ ട്രീ ചലഞ്ച്,നൻപകൽ നേരത്ത്,ദി പ്രീസ്റ്റ് തുടങ്ങിയ ഫേസ്ബുക് പേജുകളാണ് ഫേസ്ബുക് ഫോളോയിങ്ങിൽ ഉള്ളത്.
https://www.facebook.com/Mammootty
എന്നാൽ 3.1 മില്ല്യൺ ഫോളോവേഴ്സാണ് മമ്മൂട്ടിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത് . എന്നാൽ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ തിരിച്ച് ഫോളോ ചെയ്യുന്നതോ വെറും രണ്ടുപേരെമാത്രം.
ആ രണ്ടുപേരിൽ സുഹൃത്തും നടനുമായ മോഹൻലാൽ ഇല്ല എന്നതാണ് ആരാധകരെയും അതിശയിപ്പിക്കുന്നത്. മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടിൽ ഒന്ന് ദുല്‍ഖര്‍ സൽമാന്റേതാണ്.
രണ്ടാമത്തേത്, അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുളളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെനുമാണ്. നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും മുന്‍ ആര്‍ജെയുമാണ് ജിനു.
https://www.instagram.com/mammootty/