തിരുവനന്തപുരം: വേദിയിലേക്ക് പുരസ്കാരം സമ്മാനിക്കാനായി ക്ഷണിച്ച് വരുത്തിയ ശേഷം പെണ്‍കുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ അബ്ദുല്ല മുസ്ലിയാര്‍ക്കും പെരിന്തല്‍മണ്ണ സിഐക്കും കമ്മിഷന് നോട്ടീസയച്ചു.
സംഭവത്തിൽ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷണറോടും വിശദീകരണം ചോദിച്ചു.
പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതര്‍ സ്വമേധയാകേസെടുക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു.