ഡല്‍ഹി: ഡൽഹിയിൽ ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ 1100 കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. പക്ഷെ അനധികൃതമായി ആയുധങ്ങൾ സൂക്ഷിക്കുന്നവർക്കെതിരെ പൊലീസ് നടപടി ആരംഭിച്ചതിനാലാണ് കേസുകളുടെ എണ്ണം വർധിച്ചതെന്നാണ് ഡൽഹി പൊലീസ് അവകാശപ്പെടുന്നത്.
അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചവരെയും ആയുധക്കടത്ത് നടത്തിയവരെയും കണ്ടെത്താനാണ് ഡൽഹി പൊലീസ് കർമ്മ പദ്ധതി തയ്യാറാക്കിയത്. ഖാർഗാവ്, ധാർ, സെന്ധ്വാ, ബദ് വാനി, ബുർഹാൻപൂർ എന്നിവിടങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തേക്ക് ആയുധങ്ങൾ എത്തുന്നു എന്നതാണ് ഡൽഹി പോലീസ് കണ്ടെത്തിയിരിക്കുന്നത്.