ചേർത്തല: ടൗണിലെ തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടക്കാൻ നിർദേശം നൽകി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിയാണ് പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വിൽപന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാൽ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടർനടപടി.
അന്വേഷണം പൂർത്തിയാകുംവരെ കട അടച്ചിടാനാണ് നിർദേശം നൽകിയതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. ഹോട്ടലുകളിൽനിന്ന് തുടർച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയർന്നത്.