കോട്ടയം: വിദ്വേഷ പ്രസംഗം നടത്തി വിവാദത്തിൽ അകപ്പെട്ട പി.സി. ജോർജിന്റെ അറസ്റ്റ് ഇന്ന് ഉണ്ടാകാൻ സാധ്യത. 153 എ 295 വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ് ചെയ്യുക.
അതേസമയം, ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്ന പി.സി. ജോര്‍ജിന്റെ ആവശ്യം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനിടെ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്.