പാലക്കാട്: ശ്രീനിവാസൻ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.സഞ്ജിത് കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക.
ശ്രീനിവാസൻ, സഞ്ജിത കൊലക്കേസുകളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് കൊലയാളികൾക്ക് കൈമാറുകയും വേണ്ട നിർദേശങ്ങൾ നൽകി എന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ജിഷാദുമായി പൊലീസ് ഇന്നലെ തെളിവെടുത്ത് നടത്തി.അറസ്റ്റിനു പിന്നാലെ, ജിഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു.