റിയാദ്: സൗദിയിൽ കൊവിഡ് മൂലമുള്ള പ്രതിദിന മരണനിരക്കും ഉയരുന്നു. നാല് മരണമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 642 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 145 പേര് സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 757,191 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,927 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,108 ആയി തുടരുന്നു. രോഗബാധിതരില്‍ 5,156 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 60 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,893 ആര്.ടി-പി.സി.ആര് പരിശോധനകള്‍ നടത്തുകയും ചെയ്തു.