പാലാ : കേരളത്തിലെ കായികതാരങ്ങൾക്ക് ലോക തലത്തിൽ രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് മാണി സി കാപ്പൻ എം.എൽ.എ വ്യക്തമാക്കി. സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പ് പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ കായികതാരങ്ങൾക്ക് സർക്കാർ തലത്തിൽ ഒട്ടേറെ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഇവ കാര്യക്ഷമമായി വിനിയോഗിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സോഫ്റ്റ് ബാൾ അസോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പ്രൊഫ.പി.മാത്യു അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.