തിരുവനന്തപുരം: കെ.വി.തോമസ് നിലവിൽ കോണ്‍ഗ്രസിലുണ്ടെന്ന് പോലും ആരും കരുതുന്നില്ലെന്നും പിന്നെന്തിനാണ് അദ്ദേഹത്തെ പുറത്താക്കുന്നതെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കായി പ്രചരണത്തിനിറങ്ങുമെന്ന തോമസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസിൽ നിന്നും പുറത്താക്കാൻ മാത്രം പ്രാധാന്യം കെ.വി.തോമസിനുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ കെ.സി.വേണുഗോപാലിനോട് കൂടി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.