ദോഹ: റോഡ് അറ്റകുറ്റപ്പണികളുടെയും നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി വെസ്റ്റ് ബേയിലെ അൽ ഷാഗിയ സ്ട്രീറ്റ് വടക്കു ഭാഗത്ത് രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി -അശ്ഗാൽ അറിയിച്ചു.
മേയ് 10 മുതലാണ് രണ്ടുമാസത്തേക്ക് മേഖലയിലെ ഗതാഗത നിയന്ത്രണം. ഗതാഗത വകുപ്പിന്റെ ഏകോപനത്തിലായിരിക്കും നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്ന് പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
ഡെവലപ്മെന്റ് ഓഫ് വെസ്റ്റ് ബേ നോർത്ത് പ്രോജക്ടിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം, റോഡ് നവീകരണ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായാണ് അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.
തൊഴിൽ മന്ത്രാലയം, സാമൂഹിക വികസന, കുടുംബ മന്ത്രാലയം, ഗതാഗത മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ബൽഹാംബർ സ്ട്രീറ്റിൽനിന്ന് അൽ ഷാഗിയ സ്ട്രീറ്റിലേക്കു വരുന്നവർക്ക് സമാന്തരമായ ബാൽഹനിൻ സ്ട്രീറ്റ് ഉപയോഗിക്കാമെന്ന് അശ്ഗാൽ അറിയിച്ചു.