കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. മേലില കണിയാൻകുഴി കാരണിയിൽ ചരുവിള വീട്ടിൽ തുളസി (60) ആണ് എക്സൈസിെൻറ പിടിയിലായത്.
കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഹുദുല്ലയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ചെടി കണ്ടെത്തിയത്. 10 അടി ഉയരമുള്ളതും 61 ശിഖരങ്ങളോട് കൂടിയതുമായ പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്.