ന്യൂഡെൽഹി: ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാകുന്നു. നിയമവിരുദ്ധ ബുൾഡോസർ രാഷ്ട്രീയം ഡൽഹിയിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും, ജീവനോപാധിയെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
സിപിഐഎം, സിപിഐ, ആർഎസ്പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ, ഇന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ ബായ്ജാലിന്റെ ഔദ്യോഗിക വസതിയിലേക്ക് സിറ്റിസൺസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ കയ്യേറ്റമൊഴിപ്പിക്കൽ നടപടി ഇന്നും തുടരാനാണ് തീരുമാനം. ലോധി കോളനി, മെഹർചന്ദ് മാർക്കറ്റ്, ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ സായ് ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്ന് ഒഴിപ്പിക്കൽ തീരുമാനിച്ചിരിക്കുന്നത്.