ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നാല് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്തു. ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായതെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.
അറസ്റ്റിലായവരില്‍ നിന്ന് നാല് പിസ്റ്റളുകളും പൊലീസ് പിടിച്ചെടുത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ലഷ്കര്‍ ഇ തൊയ്ബയുടെ ഒരു ഹൈബ്രിഡ് ഭീകരനെ പിടികൂടിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ 34 ആര്‍ആര്‍ യൂണിറ്റും കുല്‍ഗാം പൊലീസും ചേര്‍ന്നാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ലഷ്കര്‍ ഇ ടി ഭീകരന് പാക്ക് ആസ്ഥാനമായുള്ള തീവ്രവാദികളുമായും, പ്രാദേശിക ലഷ്കര്‍ ഇ ടി ഭീകരരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു.