കുവൈത്ത് സിറ്റി: സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് അപേക്ഷ പോർട്ടർ ഇപ്പോർ പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടെക്നിക്കൽ ടീം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകാതെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്റർ സന്ദർശിക്കുന്നതിന് മുമ്പ് അവരുടെ കാൾ സെന്ററുമായി ബന്ധപ്പെടണം. 22211228 എന്ന ഫോൺ നമ്പറിലോ 65506360 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാം. വാട്സാപിൽ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് info.indkwi@blsinternational.net എന്ന വിലാസത്തിലും ബന്ധപ്പെടാം. വിസ, കോൺസുലർ ഡോക്യൂമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ പതിവുപോലെ തുടരുന്നതായും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.