കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (40) ആണ് മരിച്ചത്.
അലിയാരെ കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകൻ അമീറിനെ രക്ഷപ്പെടുത്തി.
ഇഞ്ചൂർ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. ഇരുവരും പുഴയിൽ മുങ്ങിത്താഴുന്നതു ശ്രദ്ധയിൽപ്പെട്ട കോതമംഗലം അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്.