ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന പുതിയ മാനദണ്ഡം കൊണ്ടുവരാനൊരുങ്ങി കോൺഗ്രസ്. ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ ഇക്കാര്യം ചർച്ചയാവുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ചിന്തൻ ശിബിരത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന പ്രവർത്തക സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കുടുംബ പാർട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം പുതിയ തീരുമാനത്തിലൂടെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
അതേസമയം ഗാന്ധി കുടുംബത്തിന് ഈ തീരുമാനം ബാധകമാവുമോ എന്നത് സംബന്ധിച്ച് ചിന്തൻ ശിബിരത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം വരികയുള്ളൂ.