ഓരോരുത്തരുടെയും ഉയരം നിര്‍ണ്ണയിക്കുന്നത് ജീനുകളാണ്. എന്നാല്‍ ഉയരം കുറഞ്ഞവര്‍ തൂങ്ങിക്കിടന്നാല്‍ പൊക്കം കൂടുമെന്ന് പലരും പറയുന്നു. തൂങ്ങിക്കിടക്കലും ഉയരം കൂടുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
തൂങ്ങിക്കിടന്നാല്‍ ഉയരം കൂടുമോ? ദിവസത്തിന്റെ ഭൂരിഭാഗവും നമ്മള് നേരെ നില്‍ക്കുന്നവരാണ്. നടക്കുകയും നില്‍ക്കുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നു. ഉയരം കൂടുന്നതിനുള്ള പ്രധാന തടസ്സങ്ങളിലൊന്ന് ഗുരുത്വാകര്‍ഷണമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഗുരുത്വാകര്‍ഷണം നമ്മുടെ നട്ടെല്ലിനെയും സന്ധികളെയും ബാധിക്കുകയും യഥാര്‍ത്ഥത്തില്‍ അതിനെ ഞെരുക്കുകയും ചെയ്യുന്നു. ഇത് തരുണാസ്ഥിയെ ഞെക്കി പേശികളെ ചുരുക്കുന്നു. ഇതാണ് നമ്മളെ പൊക്കം കുറഞ്ഞതായി തോന്നിപ്പിക്കുന്നത്.
തൂങ്ങിക്കിടക്കുന്നത് നമ്മുടെ ശരീരത്തിലെ ഗുരുത്വാകര്‍ഷണത്തിന്റെ ഫലങ്ങളെ ചെറുക്കാന്‍ സഹായിക്കും, അങ്ങനെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും! തൂങ്ങിക്കിടക്കുന്നത് വളരെ ലളിതമായ ഒരു വ്യായാമമാണ്, അതേ സമയം അത് ആയാസകരവുമാണ്. നിങ്ങള്‍ ബാറുകള്‍ പിടിച്ച് തൂങ്ങുമ്പോള്, യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ശരീരം മുഴുവന്‍ വലിച്ചുനീട്ടുകയാണ്. നിങ്ങളുടെ കാലുകള്‍ നിലത്തു നിന്ന് അകലെയാണ്. ഈ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ താഴത്തെ ശരീരം പൂര്‍ണ്ണമായും സ്ട്രെച്ച് ചെയ്യുകയും നട്ടെല്ല് നീളുകയും ചെയ്യുന്നു. ഒരു ചെറിയ പരീക്ഷണം എന്ന നിലയില്‍, നിങ്ങള്‍ നിലത്ത് നില്‍ക്കുമ്പോഴും തൂങ്ങിക്കിടക്കുമ്പോഴും നിങ്ങളുടെ ഉയരം അളക്കാന്‍ ആരോടെങ്കിലും ആവശ്യപ്പെടുക. രണ്ടും താരതമ്യം ചെയ്യുമ്പോള്‍ ഉയരത്തില്‍ പ്രകടമായ വ്യത്യാസം നിങ്ങള്‍ക്ക് കാണാനാകും.
തൂങ്ങിക്കിടക്കുന്നത് (ഹാംഗിംഗ്) പൂര്‍ണ്ണമായും ഒരു ആന്റിഗ്രാവിറ്റി വ്യായാമമാണ്. ഓരോതവണയും ഇത് ചെയ്യുമ്പോള്‍ ശരീരത്തില്‍ എല്ലാ പേശികളും അസ്ഥികളും നീളുന്നു. ശരീരത്തിന്റെ നീണ്ടുകിടക്കുന്ന ഭാഗങ്ങളിലേക്ക് രക്തചംക്രമണം കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നു. തല മുതല്‍ കാല് വരെ ഓക്സിജനും നന്നായി വിതരണം ചെയ്യപ്പെടുന്നു. ശരീരത്തില്‍ മെച്ചപ്പെട്ട രക്തവും ഓക്സിജനും ഉള്ളതിനാല്‍ ശരീരം സ്വാഭാവികമായി നീളുന്നു. ഉയരം കൂട്ടാന്‍ ഹാംഗിംഗ് വ്യായാമങ്ങള്‍ എങ്ങനെ ചെയ്യാം ആദ്യം നിങ്ങള്‍ക്ക് ഒരു നല്ല ബാറുകള്‍ ആവശ്യമാണ്. ജിംനേഷ്യങ്ങളിലും പാര്‍ക്കുകളിലും ഇവ കാണപ്പെടുന്നു. ഈ ബാറുകള്‍ നിങ്ങളുടെ ശരീരത്തിന്റെ മുഴുവന്‍ നീളവും താങ്ങാന്‍ കഴിയുന്നത്ര ഉയരത്തില്‍ ഉറപ്പിക്കുക. ഈ ബാറുകളില്‍ തൂങ്ങിക്കിടക്കുമ്പോള്‍, പാദങ്ങള്‍ നിലത്തു നിന്ന് 1 അടിയെങ്കിലും മുകളിലായിരിക്കണം.
ശരീരം പൂര്‍ണ്ണമായി നീട്ടുന്നില്ലെങ്കില്‍, കാല്‍മുട്ടുകള്‍ ചെറുതായി വളയ്ക്കുക. ശരീരം ബാറുകളില്‍ സ്വതന്ത്രമായി തൂങ്ങിക്കിടക്കണം. ബാറുകള്‍ പിടിക്കുമ്പോള്‍, കൈപ്പത്തികള്‍ നിങ്ങളില്‍ നിന്ന് അകന്നിരിക്കണം. ബാറുകള്‍ ആവശ്യത്തിന് മുറുകെ പിടിക്കുക. നിങ്ങളുടെ പാദങ്ങള്‍ നിലത്തിന് മുകളില്‍ തൂങ്ങിക്കിടക്കുമ്പോള്‍, ഗുരുത്വാകര്‍ഷണം നിങ്ങളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും അതിനെ താഴേക്ക് വലിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് നിങ്ങളുടെ ശരീരം നീട്ടുന്നതിനും ഉയരം കൂടുന്നതിനും കാരണം.
ഉയരം കൂട്ടാന്‍ എത്ര സമയം തൂങ്ങിക്കിടക്കണം ഇത് നിങ്ങളുടെ വ്യക്തിഗത സ്റ്റാമിനയെ ആശ്രയിച്ചിരിക്കുന്നു. ഹാംഗിഗ് എന്നത് കഠിനമായ ഒരു വ്യായാമമാണ്. ഇത് പരിശീലിക്കുന്നവര്‍ക്ക് ആദ്യം തന്നെ ഏകദേശം 30 സെക്കന്‍ഡ് തുടര്‍ച്ചയായി തൂങ്ങിക്കിടക്കാന് കഴിയും. എങ്കിലും , നിങ്ങള്‍ ദിവസവും 3 മുതല്‍ 4 മിനിറ്റ് വരെ തൂങ്ങിക്കിടക്കുകയാണെങ്കില്‍ അത് ആവശ്യത്തിലധികമാണ്. ഇത് അധികമായാല്‍ പേശികള്‍ക്കും അസ്ഥിബന്ധങ്ങള്‍ക്കും ആയാസമുണ്ടാകും. ഒരു വ്യക്തിയുടെ ഉയരം പ്രധാനമായും അവരുടെ ജീനുകളെ ആശ്രയിച്ചിരിക്കുന്നു. ഹാംഗിഗ് ഒരു പരിധിവരെ നിങ്ങളുടെ ഉയരം കൂട്ടാന്‍ സഹായിച്ചേക്കാം. ഹാംഗിഗ് വ്യായാമങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ മറികടക്കാനും ഒരു വ്യക്തിയുടെ ഉയരത്തില്‍ നല്ല സ്വാധീനം പ്രകടിപ്പിക്കാനും സഹായിക്കുന്നു. ഒരു നല്ല ബാറ് തന്നെ ഇതിനായി തിരഞ്ഞെടുക്കുക. കൂടാതെ, കാല്‍മുട്ടുകള്‍ അല്‍പ്പം വളയ്ക്കുന്നത് ശരീരത്തെ നീട്ടാന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു സമയം 2 മുതല്‍ 3 മിനിറ്റ് വരെ ഹാംഗിംഗ് ചെയ്യാം.