രാജ്യത്തെ തങ്ങളുടെ ഉൽപ്പന്ന നിരയില്‍ ഉടനീളം എക്സ്-ഷോറൂം വിലകൾ പരിഷ്കരിച്ച് ഹ്യുണ്ടായി രംഗത്ത്. ക്രെറ്റ , വെന്യു , അൽകാസർ എന്നിവ ഉൾപ്പെടെയുള്ള ഹ്യുണ്ടായിയുടെ എസ്യുവി ലൈനപ്പിനായുള്ള എക്സ്-ഷോറൂം വിലകൾ കൂട്ടിയതിനു പിന്നാലെ സാൻട്രോ, ഗ്രാൻഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ മോഡലുകളുടെയെല്ലാം വില കമ്പനി കൂട്ടിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ സാൻട്രോയുടെ മാഗ്ന എഎംടി വേരിയന്റിന് 17,800 രൂപ വരെ വില വർദ്ധനയുണ്ടായി. ഇറ എക്സിക്യുട്ടീവ്, മാഗ്ന, സ്പോർട്സ്, ആസ്റ്റ, സ്പോർട്സ് സിഎൻജി തുടങ്ങിയ മറ്റ് വകഭേദങ്ങൾക്ക് 3,010 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്പോർട്സ് എഎംടി, മാഗ്ന സിഎൻജി, ആസ്റ്റ എഎംടി വേരിയന്റുകൾക്ക് വിലയിൽ പരിഷ്കരണം ഒന്നുമില്ല.