കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എംഎല്‍എ പി സി ജോര്‍ജിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയില്‍ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് നടപടി.153 എ , 295 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപെട്ട ജോര്‍ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ അടുത്ത ദിവസം ജില്ലാ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്.
ജോര്‍ജിനെതിരെ പ്രതിഷേധവുമായി യുവജന സംഘടനകള്‍ അടക്കം രംഗത്തെത്തി പ്രതിഷേധം അറിയിച്ചിരുന്നു.