വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ. ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്സർ പ്രൈസ് ലഭിച്ചത്.
സിദ്ദിഖി പകർത്തിയ ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ അദ്നാൻ അബീദി, സന ഇർഷാദ്, അമിത് ദാവെ എന്നിവരും ഇത്തവണത്തെ പുലിറ്റ്സറിന് അർഹരായി.
റോഹിംഗ്യൻ അഭയാർത്ഥികളുടെ ദുരിതം പകർത്തിയ നേർക്കാഴ്ചാ ചിത്രങ്ങൾ പരിഗണിച്ച് 2018ലും ഡാനിഷ് സിദ്ദിഖി പുലിറ്റ്സർ സമ്മാനത്തിന് അർഹനായിട്ടുണ്ട്.