കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു പോലീസിനു ലഭിക്കുമെന്ന് റിപ്പോർട്ടുകൾ . ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റ്മോര്‍ട്ടം. ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലംകൂടി വന്നാലേ കാര്യങ്ങൾക്കു കൂടുതൽ വ്യക്തത വരൂ.
മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതക സൂചന ലഭിച്ചാല്‍ അന്വേഷണം ദുബായിലേക്കു വ്യാപിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.