ആലപ്പുഴ: ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലാണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശാമള എന്നിവരാണ് മരിച്ചത്. ദേഹത്ത് സ്വയം വയർ ചുറ്റി ഷോക്കേൽപ്പിച്ചതെന്നാണ് സംശയിക്കുന്നത്.
ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്.