ആലപ്പുഴ: ചാരുംമൂട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ സോളമനെ അറസ്റ്റ് ചെയ്തു.
സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമാണ് സോളമന്. നടപടിക്ക് പിന്നാലെ സോളമനെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. 11 സിപിഐ പ്രവർത്തകരും ഏഴ് കോൺഗ്രസ് പ്രവർത്തകരുമാണ് ഇതുവരെ അറസ്റ്റിലായത്. സംഘർഷത്തിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാത്രിയാണ് അറസ്റ്റിലായത്.