ബെംഗളൂരു: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് മണിക്കൂറുകള്‍ക്കകം കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബി.ജെ.പിയില്‍ ചേർന്നതായി റിപ്പോർട്ടുകൾ. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്തെ മുന്‍ എം.എല്‍.എയും മന്ത്രിയുമായ മധ്വരാജ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ചത്.
കെ.പി.സി.സി ഉപാധ്യക്ഷന്‍ സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചത് എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കന്നുവെന്നും മധ്വരാജ് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിന് നല്കിയ രാജിക്കത്തില്‍ വ്യക്തമാക്കി.