ഹവാന: ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ ആഡംബര ഹോട്ടലിൽ നടന്ന സ്ഫോടനത്തൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 64 പേർക്കു പരിക്കേറ്റു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടൽ ‘സാറടോഗ’യിലാണ്സ്ഫോടനമുണ്ടായത്. ഹോട്ടലിനു സമീപത്തുനിന്നു വാതകച്ചോർച്ചയുണ്ടായതാണ് അപകടത്തിനു കാരണം. തകർന്നടിഞ്ഞ കെട്ടിടത്തിൽനിന്ന് ആളുകളെ രക്ഷിക്കാനായി സന്നദ്ധസേനാ പ്രവർത്തകരും പോലീസും പരിശ്രമിച്ചു.
പരിക്കേറ്റവരിൽ ഒരു കുട്ടിയും ഗർഭിണിയായ യുവതിയും ഉണ്ട്. പതിനാല് കുട്ടികൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണു വിവരം. ഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളും കാറുകളുമടക്കമുള്ള വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.