തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. തുമ്പോട് സ്വദേശി ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.
കല്ലറയിൽ നിന്ന് വാങ്ങിയ മീനിൽ നിന്നാവാം വിഷബാധയേറ്റത് എന്നാണ് നിഗമനം. പഴയ ചന്തയിൽ നിന്ന് വാങ്ങിയ മീനിൽ നിന്നും മറ്റൊരാൾക്ക് പുഴുവിനെ ലഭിച്ചതായും പരാതിയുണ്ട്.