റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ടാറ്റ സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
രാവിലെയാണ് കോക്ക് പ്ലാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്ലാന്റ് പൊളിക്കുന്ന പ്രവർത്തനങ്ങളാണ് അവിടെ നടക്കുന്നതെന്നും ടാറ്റ സ്റ്റീൽ പ്രസ്താവനയിൽ അറിയിച്ചു.
അഞ്ച് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരുക്കേറ്റ തൊഴിലാളികളെ ടാറ്റ മെയിൻ ഹോസ്പിറ്റലിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പരുക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു.