ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലും തോൽക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. തെലങ്കാനയിൽ രാഹുൽ ഭരണകക്ഷികളായ ടി.ആർ.എസിനും എ.ഐ.എം.ഐ.എമ്മിനും എതിരെ നടത്തിയ വിമർശനങ്ങൾക്കു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം.
രാഹുൽ ഗാന്ധി ഇനി വയനാട്ടും തോൽക്കുമെന്ന് പറഞ്ഞ ഉവൈസി കോൺഗ്രസ് നേതാവിനെ ഹൈദരാബാദിൽ മത്സരിക്കാൻ വെല്ലുവിളിച്ചു. ”ഹൈദരാബാദിൽ വരൂ. ഇവിടെനിന്ന് മത്സരിക്കൂ. ഭാഗ്യപരീക്ഷണം നടത്തിനോക്കൂ. മേഡക്കിൽനിന്നും താങ്കൾക്കു മത്സരിക്കാം.”-ഒവൈസി വെല്ലുവിളിച്ചു.
തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍, താന്‍ വന്നിരിക്കുന്നത് ടിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവര്‍ക്ക് വെല്ലുവിളിയുമായിട്ടാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ഒവൈസി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തെലങ്കാന സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഹൈദരാബാദിലെ ജയിലിലെത്തി അവിടെ കഴിയുന്ന എന്‍.എസ്.യു നേതാക്കളെ കണ്ടു. ഒസ്മാനിയ സര്‍വകലാശാലയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിനാണ് എന്‍.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.