കൊച്ചി: എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഭാസ്ഥാപനത്തില്‍ വെച്ച് അവതരിപ്പിച്ചത് ശരിയായില്ലെന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. രാഷ്ട്രീയം പറയാനില്ലാത്തവരും, എന്തോ ധരിച്ചു നടക്കുന്ന ചില കൂട്ടരും അവര്‍ക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു നടക്കുന്നുവെന്ന് കരുതിയാല്‍ മതിയെന്ന് ഫാദർ പോൾ തേലക്കാട്ട് അടക്കമുള്ള വൈദികരുടെ വിമർശനങ്ങൾക്ക് മറുപടിയായി ഇ പി ജയരാജന് പറഞ്ഞു.
ജോ ജോസഫ് പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ധനാണ്. ആശുപത്രിയില്‍ മാധ്യമങ്ങള്‍ കാണാനെത്തിയതുകൊണ്ടാണ് അദ്ദേഹം അവിടെ വാര്‍ത്താ സമ്മേളനം നടത്തിയത്. സാധാരണ സിപിഎമ്മുകാര്‍ താമസിക്കുന്ന സ്ഥലത്തോ പ്രസ് ക്ലബുകളിലോ ആണ് വാര്‍ത്താസമ്മേളനം നടത്താറുള്ളത്.
എല്‍ഡിഎഫ് ഡോക്ടറെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍, അദ്ദേഹം ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയായ വിവരം അറിയിക്കാനായി ഇടതുമുന്നണി നേതാക്കള്‍ ആശുപത്രിയിലേക്ക് പോയി. അദ്ദേഹത്തെ കണ്ടു വിവരം അറിയിച്ചു. രോഗിയായ ആളാണ് സ്ഥാനാര്‍ത്ഥിയെങ്കിലും അവിടെ പോകില്ലേ എന്ന് ജയരാജന് ചോദിച്ചു.
സിപിഎം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ബാഹ്യസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന കോണ്‍ഗ്രസിന്റെ ആരോപണവും ഇ പി ജയരാജന് തള്ളി. സിപിഎം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെടുന്നത് എന്തുകൊണ്ടാണെന്ന് ജയരാജന് ചോദിച്ചു.