ഉറക്കത്തിലെ തളര്‍ച്ചയും ക്ഷീണവും ആണ് സ്ലീപ് പരാലിസിസ്എന്ന് പറയുന്നത്. ഉറക്കത്തിന്റെ ഘട്ടങ്ങളിലൂടെ ശരീരം സുഗമമായി നീങ്ങുന്നില്ല എന്നതിന്റെ സൂചനയാണ് സ്ലീപ് പരാലിസിസ് എന്ന അവസ്ഥ. ഇത് ഒരു പക്ഷാഘാതത്തിന് തുല്യമാണ്. ഇത്തരം അവസ്ഥകളില്‍ ചിലത് അപൂര്‍വ്വമായി ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഉത്കണ്ഠ, ടെന്‍ഷന്‍, സ്ട്രെസ് എന്നിവയെല്ലാം പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്.
എന്താണ് സ്ലീപ് പരാലിസിസ്
സ്ലീപ് പാരാലിസിസ് മൂലം ഉണ്ടാവുന്ന അവസ്ഥ എന്ന് പറയുന്നത് പലര്‍ക്കും പരിചയമുള്ളതും ആയിരിക്കും. ഉറക്കത്തില്‍ തളര്‍ച്ച പോലെ തോന്നുകയും ഉണര്‍ന്ന് കഴിഞ്ഞാലും ആ തളര്‍ച്ചയില്‍ നിന്ന് മുക്തരാവാതെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്നതിനെ ആണ് സ്ലീപ് പരാലിസിസ് എന്ന് പറയുന്നത്. ബോധമുണ്ടെങ്കില്‍ പോലും പലപ്പോഴും അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ പരിവര്‍ത്തന സമയത്ത്, കുറച്ച് നിമിഷങ്ങള്‍ മുതല്‍ കുറച്ച് മിനിറ്റ് വരെ അനങ്ങാനോ സംസാരിക്കാനോ കഴിഞ്ഞേക്കില്ല. ചില ആളുകള്‍ക്ക് ഇതിന്റെ ഫലമായി പലപ്പോഴും സമ്മര്‍ദ്ദമോ ശ്വാസംമുട്ടലോ അനുഭവപ്പെടുന്നവരും ഉണ്ട്. നാര്‍കോലെപ്സി പോലുള്ള മറ്റ് ഉറക്ക തകരാറുകള്‍ക്കൊപ്പം സ്ലീപ് പരാലിസിസ് എന്ന അവസ്ഥയുണ്ടായേക്കാം.
രണ്ടില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാവുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ആണ് ഇത് സംഭവിക്കുന്നത്. ഉറങ്ങുമ്പോള്‍ ഇത് സംഭവിക്കുകയാണെങ്കില്‍, അതിനെ ഹിപ്നാഗോജിക് അല്ലെങ്കില്‍ പ്രീഡോര്മിറ്റല് സ്ലീപ്പ് പരാലിസിസ് എന്ന് വിളിക്കുന്നു. ഉണരുമ്പോള്‍ ഇത്തരം അവസ്ഥയുണ്ടാവുകയാണെങ്കില്‍ അതിനെ ഹിപ്നോപോംപിക് അല്ലെങ്കില്‍ പോസ്റ്റ്ഡോര്മിറ്റല് സ്ലീപ്പ് പരാലിസിസ് എന്ന് പറയുന്നത്.
ഉറങ്ങുമ്പോള്‍, ശരീരം പതുക്കെ വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സാധാരണയായി അവബോധം കുറവാണ് എന്നതാണ് സത്യം. അതിനാല്‍ ഈ മാറ്റം ശ്രദ്ധിക്കുന്നില്ല. എന്നിരുന്നാലും, ഉറങ്ങുമ്പോള്‍ ഇത്തരം അവസ്ഥകളില്‍ തുടരുകയോ അല്ലെങ്കില്‍ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്താല്‍ ചലിക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഓരോ 10 പേരില്‍ നാല് പേര്‍ക്കും സ്ലീപ് പരാലിസിസ് ഉണ്ടാകാം. കൗമാരപ്രായത്തിലാണ് ഈ സാധാരണ അവസ്ഥ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇത് സംഭവിക്കുന്നുണ്ട്. ചിലരില്‍ പാരമ്പര്യമായി ഈ പ്രശ്നങ്ങള്‍ ഉണ്ടാവാം. ഇതിനെ സംബന്ധിച്ച് വരുന്ന് മറ്റ് ചില ഘടകങ്ങള്‍ ഉണ്ട്. ഉറക്കക്കുറവ്, മാറുന്ന ഉറക്ക ഷെഡ്യൂള്‍, സമ്മര്‍ദ്ദം അല്ലെങ്കില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള മാനസിക അവസ്ഥകള്‍, മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത്, നാര്‍കോലെപ്സി, മലബന്ധം പോലുള്ള മറ്റ് ഉറക്ക പ്രശ്നങ്ങള്‍, ADHD പോലുള്ള ചില മരുന്നുകളുടെ ഉപയോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയൊക്കെ ഇതിന് കാരണമാകുന്നുണ്ട്. ഇത്തരം കാരണങ്ങള്‍ നാം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
ഉറങ്ങുമ്പോഴോ ഉണരുമ്പോഴോ കുറച്ച് സെക്കന്‍ഡുകളോ മിനിറ്റുകളോ ചലിക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെങ്കില്‍, സ്ലീപ് പരാലിസിസ് സംഭവിക്കുന്നു എന്നാണ് പറയുന്നത്. പലപ്പോഴും ഈ അവസ്ഥയെ ചികിത്സിക്കേണ്ട ആവശ്യമില്ല. ഇത് സാധാരണയായി മാറുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ആശങ്ക നിലനില്ക്കുന്നുണ്ടെങ്കില് ഡോക്ടറെ കാണുന്നത് നല്ലതാണ്. ലക്ഷണങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുന്നതും, പകല്‍ സമയത്ത് നിങ്ങളെ വളരെ ക്ഷീണിതനാക്കുന്നതും, രാത്രിയില്‍ ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കിലും അല്പം ശ്രദ്ധിക്കണം.
മിക്ക ആളുകള്‍ക്കും സ്ലീപ് പരാലിസിസിന് ചികിത്സ ആവശ്യമില്ല. നിങ്ങള്‍ക്ക് ഉത്കണ്ഠയോ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കിലോ നാര്‍കോലെപ്സി പോലുള്ള ഏതെങ്കിലും അടിസ്ഥാന അവസ്ഥകള്‍ ഉണ്ടെങ്കിലോ മാത്രം ചികിത്സക്ക് വേണ്ടി ശ്രമിക്കുക. അതിനോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഉറക്ക ശീലങ്ങള്‍ മെച്ചപ്പെടുത്തുകയാണ് അതില്‍ ആദ്യം ചെയ്യേണ്ടത്. ഓരോ രാത്രിയും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. സ്ലീപ് പരാലിസിസിന് കാരണമാണ് എന്ന് തോന്നുന്ന എന്തെങ്കിലും തരത്തിലുള് മാനസിക പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ അതിനെ ചികിത്സിക്കുക.