ലിയോ തദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം പന്ത്രണ്ട് 2022 ആകാംക്ഷ നിറച്ച് പന്ത്രണ്ടിന്റെ ട്രെയ്ലർ പുറത്ത്;റീലിസ് ജൂൺ 10ന് റിലീസിന് തയാറെടുക്കുന്നു . ചിത്രത്തിന്റെ ട്രെയ്ലർ നടൻ മോഹൻലാലിന്റെയും തെന്നിന്ത്യൻ നായിക സാമന്തയുടെയും ഫേസ് ബുക്ക് പേജിലൂടെ പുറത്തുവന്നു. മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളിലൂടെയും ട്രെയ്ലർ പ്രേക്ഷകരിലേക്ക് എത്തി.
ദേവ് മോഹൻ, വിനായകന്, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.