കോഴിക്കോട്: പോസ്റ്റുമോർട്ടത്തിനായി വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റും.
റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഫോറൻസിക്, തഹസീൽദാർ എന്നിവരടങ്ങുന്ന സംഘം നടപടികൾക്കായി പാവണ്ടൂർ ജൂമാ മസ്ജിദ് ഖബറിടത്തിൽ എത്തിയിരുന്നു. ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്ജന്മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു.