കാസർഗോഡ്: തമിഴ്നാട്ടിൽ നിന്നെത്തിയ ലോറിയിൽ നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി.
കാസർഗോട്ട് ആണ് സംഭവം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്.
പഴകിയ മത്സ്യം എത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.