തിരുവനന്തപുരം: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ കുറിച്ചുള്ള വിവാദം അനാവശ്യമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ.
സ്ഥാനാർഥിയെ തെരഞ്ഞെടുത്തതിൽ സഭയുടെ ഇടപെടൽ ഇല്ല. മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കണ്ട. ആശുപത്രിയിൽ വച്ച് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതിൽ മറ്റൊന്നുമില്ലെന്നും ജയരാജൻ വ്യക്തമാക്കി.
യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിനെ പോലെ ദുര്‍ബലരല്ല സിപിഎം അദ്ദേഹം പറഞ്ഞു.